Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iran Attack

Middle East and Gulf

കു​വൈ​റ്റി​നു നേ​രെ​യു​ള്ള ഇ​റാ​നി​യ​ൻ ആ​ക്ര​മ​ണം: പ​രി​ക്കേ​റ്റ​ത് 63 പേ​ർ​ക്ക്

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ​യു​ണ്ടാ​യ ഇ​റാ​നി​യ​ൻ ആ​ക്ര​മ​ണ​ത്തി​ൽ 63 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ഏഴ് പേ​ർ​ക്ക് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്തി​യ​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഡോ. ​അ​ബ്ദു​ല്ല അ​ൽ-​സ​ന​ദ് അ​റി​യി​ച്ചു.

ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് രാ​ജ്യ​ത്തെ എ​ല്ലാ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും അ​ടി​യ​ന്ത​ര ജാ​ഗ്ര​ത പ്ര​ഖ്യാ​പി​ക്കു​ക​യും ഡോ​ക്‌ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, സാ​ങ്കേ​തി​ക ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രെ സ​ജ്ജ​മാ​ക്കു​ക​യും ചെ​യ്ത​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​വൈറ്റ് അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് 25 ആം​ബു​ല​ൻ​സു​ക​ളും അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ സം​ഘ​ങ്ങ​ളും അ​യ​ച്ചാ​ണ് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ത്.

തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ​വ​രെ പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രി​ൽ സാ​ധാ​ര​ണ പൗ​ര​ന്മാ​ർ, വി​മാ​ന​ത്താ​വ​ള ജീ​വ​ന​ക്കാ​ർ, യാ​ത്ര​ക്കാ​ർ എ​ന്നി​വ​രു​ണ്ടെ​ന്ന് വ​ക്താ​വ് പ​റ​ഞ്ഞു.

കു​വൈ​റ്റി​നു​നേ​രെ​യു​ള്ള ഇ​റാ​നി​യ​ൻ ആ​ക്ര​മ​ണ​ത്തെ യു​എ​ഇ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ലെ​ബ​ന​ൻ പ്ര​സി​ഡ​ന്‍റും കു​വൈ​റ്റിനും ബ​ഹ്റിനു​മെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ച്ചു.

NRI

ഇ​റാ​ൻ ആ​ക്ര​മ​ണം: നി​യ​മ​വി​രു​ദ്ധ​മാ​യ യു​ദ്ധ​മെ​ന്ന്​ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ നേതാവ് ഇ​ൽ​ഹാ​ൻ ഒ​മ​ർ

വാ​ഷിം​ഗ്ട​ൺ: ഇ​റാ​നി​ൽ അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ (ഓ​പ്പ​റേ​ഷ​ൻ എ​പ്പി​ക് ഫ്യൂ​റി) രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യി​ലെ സ്ക്വാഡ് അംഗങ്ങൾ  രം​ഗ​ത്തെ​ത്തി. പ്ര​സി​ഡ​ന്‍റ് ഡോണ​ൾ​ഡ് ട്രം​പി​ന്‍റെ തീ​രു​മാ​നം നി​യ​മ​വി​രു​ദ്ധ​വും വി​നാ​ശ​ക​ര​വു​മാ​ണെ​ന്ന് ഇ​വ​ർ ആ​രോ​പി​ച്ചു.

ട്രം​പ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​യ ഒ​രു ഭ​ര​ണ​മാ​റ്റ യു​ദ്ധ​മാ​ണെ​ന്ന് ഇ​ൽ​ഹാ​ൻ ഒ​മ​ർ എ​ക്സി​ൽ കു​റി​ച്ചു. ന​യ​ത​ന്ത്രം ഉ​പേ​ക്ഷി​ക്കു​ന്ന​ത് നാ​ശ​ത്തി​ലേ​ക്കേ ന​യി​ക്കൂ എ​ന്നും സൈ​നി​ക നീ​ക്കം മേ​ഖ​ല​യെ കൂ​ടു​ത​ൽ അ​രാ​ജ​ക​ത്വ​ത്തി​ലേ​ക്ക് ത​ള്ളി​യി​ടു​മെ​ന്നും അ​വ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​മേ​രി​ക്ക​ൻ സൈ​നി​ക​രു​ടെ ജീ​വ​നോ ജ​ന​ങ്ങ​ളു​ടെ താൽപ​ര്യ​ത്തി​നോ ട്രം​പ് വി​ല​ക​ല്പി​ക്കു​ന്നി​ല്ലെ​ന്ന് റാ​ഷി​ദ ത്ലൈ​ബ് കു​റ്റ​പ്പെ​ടു​ത്തി. ഇ​റാ​ൻ ജ​ന​ത​യെ സ​ഹാ​യി​ക്കാ​നെ​ന്ന പേ​രി​ൽ ട്രം​പ് നു​ണ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

അ​ല​ക്സാ​ണ്ട്രി​യ ഒ​കാ​സി​യോ കോ​ർ​ട്ട​സ് (AOC): യു​ദ്ധം ഒ​ഴി​വാ​ക്കാ​നു​ള്ള ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ ന​ട​ക്കു​മ്പോ​ഴാ​ണ് ട്രം​പ് ആ​ക്ര​മ​ണ​ത്തി​ന് മു​തി​ർ​ന്ന​തെ​ന്ന് AOC ആ​രോ​പി​ച്ചു. ഈ ​നീ​ക്കം അ​നാ​വ​ശ്യ​വും ദു​ര​ന്ത​പൂ​ർ​ണ​വു​മാ​ണെ​ന്ന് അ​വ​ർ വി​ശേ​ഷി​പ്പി​ച്ചു.

അ​തേ​സ​മ​യം, ഇ​റാ​ന്റെ ഭീ​ഷ​ണി​യി​ൽ നി​ന്ന് അ​മേ​രി​ക്ക​യെ ര​ക്ഷി​ക്കാ​നു​ള്ള ഉ​ദാ​ത്ത​മാ​യ ദൗ​ത്യ​മാ​ണി​തെ​ന്ന് ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു. ഇ​റാ​ൻ ജ​ന​ത​യോ​ട് സ്വ​ന്തം രാ​ജ്യ​ത്തി​ന്റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കാ​ൻ അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. നി​ങ്ങ​ളു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു" എ​ന്നാ​ണ് ട്രം​പ് വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ പ​റ​ഞ്ഞ​ത്.

International

ഇ​റാ​ൻ ഇ​ന്‍റ​ലി​ജ​ൻ​സി​ൽ നുഴഞ്ഞുകയറി ഇസ്രയേൽ! ത​ല​വ​ൻ ത​ന്നെ മൊ​സാ​ദ് ചാ​ര​ൻ

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തോ​ടെ, ഇ​റാ​ന്‍റെ അ​തീ​വ ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ ഇ​സ്ര​യേ​ൽ എ​ങ്ങ​നെ ചോ​ർ​ത്തു​ന്നു എ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ.

ഇ​റാ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് മ​ഹ്മൂ​ദ് അ​ഹ​മ്മ​ദി നെ​ജാ​ദ് ആ​ണ് വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്തി​യ​ത്. ഇ​റാ​ന്‍റെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​നു​ള്ളി​ൽ ഇ​സ്രയേ​ൽ ചാ​ര​സം​ഘ​ട​ന​യാ​യ മൊ​സാ​ദ് വ​ൻ​തോ​തി​ൽ ക​ട​ന്നു​ക​യ​റ്റം ന​ട​ത്തി​യെ​ന്നാ​ണ് നെ​ജാ​ദി​ന്‍റെ ആ​രോ​പ​ണം.

ഇ​റാ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മൊ​സാ​ദ് ഏ​ജ​ന്‍റു​മാ​രെ ക​ണ്ടെ​ത്താ​നാ​യി രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ന്‍റെ ത​ല​വ​ൻ ത​ന്നെ ഇ​സ്ര​യേ​ലി​ന്‍റെ ചാ​ര​നാ​യി​രു​ന്നു. ഇ​റാ​ന്‍റെ ആ​ണ​വ പ​ദ്ധ​തി​ക​ൾ, സൈ​നി​ക നീ​ക്ക​ങ്ങ​ൾ, ഉ​ന്ന​ത​ത​ല ന​യ​രൂ​പീ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ന്ത്ര​പ്ര​ധാ​ന രേ​ഖ​ക​ൾ ഈ ​ശൃം​ഖ​ല വ​ഴി ഇ​സ്ര​യേ​ലി​നു കൈ​മാ​റി​യ​താ​യും മു​ൻ പ്ര​സി​ഡ​ന്‍റ് പ​റ​യു​ന്നു.

മൊ​സാ​ദ് വി​രു​ദ്ധ വി​ഭാ​ഗ​ത്തി​ലെ ഇ​രു​പ​തോ​ളം ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​സ്ര​യേ​ലി​നാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. 2018ൽ ​ഇ​റാന്‍റെ ആ​ണ​വ രേ​ഖ​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന കേ​ന്ദ്ര​ത്തി​ൽനി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​നു ഫ​യ​ലു​ക​ൾ മൊ​സാ​ദ് മോ​ഷ്ടി​ച്ച​താ​യി ഇ​സ്രയേ​ൽ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.

അ​ന്ന് ഇ​റാ​ൻ നി​ഷേ​ധി​ച്ചെ​ങ്കി​ലും രാ​ജ്യ​ത്തി​നു​ള്ളി​ലെ ചാ​ര​ശൃം​ഖ​ല​യു​ടെ സ​ഹാ​യ​മി​ല്ലാ​തെ ഇ​ത്ത​ര​മൊ​രു നീ​ക്കം അ​സാ​ധ്യ​മാ​ണെ​ന്നാ​ണു വി​ല​യി​രു​ത്തൽ. ആ​ഭ്യ​ന്ത​ര സു​ര​ക്ഷാവീ​ഴ്ച​ക​ൾ പ​രി​ഹ​രി​ക്കു​ക എ​ന്ന​ത് ഇ​പ്പോ​ൾ ഇ​റാ​നു മുന്നിൽ വ​ലി​യ വെ​ല്ലു​വി​ളി​യാ​യി മാ​റി​യിരിക്കുകയാണ്.

International

ആക്രമണം തുടർന്ന് ഇറാൻ; ദൃശ്യങ്ങൾ പങ്കുവച്ച ബഹ്റിൻ പൗരനുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

മനാമ: ഗൾഫ് മേഖലയിൽ ആക്രമണം വ്യാപിച്ച ഇറാൻ ബഹ്റിനിലും മിസൈൽ ആക്രമണം ശക്തമാക്കി. മനാമയിലെ ജുഫെയ്ർ തുറമുഖ മേഖലയിൽ ഇന്നു രാവിലെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നാശമുണ്ടായതായാണ് റിപ്പോർട്ട്.

ബഹ്റിനിലും അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണം. അതേസമയം, ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും പങ്കുവയ്ക്കുകയും ചെയ്തതിൽ രണ്ടു പേർ മനാമയിൽ അറസ്റ്റിലായി. പിടിയിലായവരിൽ ഒരാൾ ബഹ്റിൻ പൗരനാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.‌‌ മൊബൈൽ ഫോണിലും മറ്റു കാമറകളിലും നേരിട്ടുദൃശ്യങ്ങൾ പകർത്തുന്നതിലും പങ്കുവയ്ക്കുന്നതിലും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ഇറാന്‍റെ മിസൈലുകൾ ആകാശത്തുവച്ചുതന്നെ തകർക്കുന്നുവെന്നും മിസൈലിന്‍റെ അവശിഷ്ടങ്ങളാണ് താഴേക്കു പതിക്കുന്നതെന്നും പ്രവാസികൾ പറഞ്ഞു. സർക്കാരിന്‍റെ ഭാഗത്തുനിന്നു കൃത്യമായ മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കാറുണ്ടെന്നും ജാഗ്രതാനിർദേശം പാലിക്കുന്നുണ്ടെന്നും വർഷങ്ങളായി ബഹ്റിനിൽ താമസിക്കുന്ന പ്രവാസികൾ പറഞ്ഞു.

ബഹ്റിനിൽ മാത്രമല്ല, ഗൾഫ് മേഖലയിലെ പ്രവാസികൾ ഒന്നടങ്കം ആശങ്കയിലാണ്. അവശ്യസാധനങ്ങൾ ലഭ്യമാകുന്ന കടകൾ തുറക്കുന്നുണ്ട്. ആളുകൾ കൂട്ടത്തോടെ പുറത്തേക്കിറങ്ങുന്നതിനു വിലക്കുണ്ടെന്നും പൊതു ഇടങ്ങളിലെയും റോഡുകളിലെയും തിരക്കു കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായാണു സർക്കാർ നടപടിയെന്നും പ്രവാസികൾ പറഞ്ഞു.

ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. റംസാൻ മാസമായതിനാൽ ഉച്ചവരെ മാത്രമാണു പല ഓഫീസുകളുടെയും പ്രവർത്തനസമയം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഓൺലൈൻ ക്ലാസുകൾ നടക്കുന്നതായും പ്രവാസി മലയാളികൾ പറഞ്ഞു.

International

യു​എ​ഇ​യി​ലും ബ​ഹ്റൈ​നി​ലും ഖ​ത്ത​റി​ലും മി​സൈ​ലാ​ക്ര​മ​ണം: അ​ബു​ദാ​ബി​യി​ൽ ഒ​രു മ​ര​ണം

ടെ​ഹ്റാ​ൻ: ഇ​സ്ര​യേ​ലും അ​മേ​രി​ക്ക​യും ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ തി​രി​ച്ച​ടി​ച്ച് ഇ​റാ​ൻ. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ങ്ങ​ൾ​ക്ക് നേ​രെ ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. അ​ബു​ദാ​ബി​യി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ട​ത്.

ബ​ഹ്റൈ​ൻ, ഖ​ത്ത​ർ, കു​വൈ​റ്റ്, അ​ബു​ദാ​ബി, സൗ​ദി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ങ്ങ​ൾ​ക്ക് നേ​രെ ഇ​റാ​ൻ മി​സൈ​ലാ​ക്ര​മ​ണം ന​ട​ത്തി. ര​ണ്ട് മി​സൈ​ലു​ക​ളെ ത​ക​ർ​ത്ത​താ​യി ഖ​ത്ത​ർ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ബ​ഹ്റൈ​നി​ലും യു​എ​ഇ​യി​ലും കു​വൈ​റ്റി​ലും യു​എ​സ് സേ​നാ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് സ​മീ​പ​മാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ബ​ഹ്റൈ​നി​ലും അ​ബു​ദാ​ബി​യി​ലും നി​ര​വ​ധി സ്ഫോ​ട​ന​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. യു​എ​സ് നേ​വി താ​വ​ളം സ്ഥി​തി​ചെ​യ്യു​ന്ന ബ​ഹ്റൈ​നി​ലെ ജു​ഫൈ​റി​ലും ശ​ക്ത​മാ​യ ആ​ക്ര​മ​ണ​മു​ണ്ടാ​യി.

യു​എ​ഇ ത​ല​സ്ഥ‌ാ​ന​മാ​യ അ​ബു​ദാ​ബി​യി​ൽ വ​ലി​യ ശ​ബ്ദ​ത്തോ​ടെ സ്ഫോ​ട​ന​മു​ണ്ടാ​യി. പൗ​ര​ന്മാ​രോ​ട് എ​ത്ര​യും വേ​ഗം സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റാ​ൻ ബ​ഹ്റൈ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി.

International

യുഎസ് ആക്രമണം ഫലം കണ്ടില്ലെന്ന റിപ്പോർട്ട് തള്ളി വൈറ്റ് ഹൗസ്

ന്യൂ​​​യോ​​​ർ​​​ക്ക്: ഇ​​​റാ​​​ന്‍റെ ആ​​​ണ​​​വ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്ക് മേ​​​ൽ ന​​​ട​​​ന്ന യു​​​എ​​​സ് ആ​​​ക്ര​​​മ​​​ണം അ​​​വ​​​യെ ത​​​ക​​​ർ​​​ത്തി​​​ട്ടി​​​ല്ലെ​​​ന്നും ആ​​​ണ​​​വ​​​പ​​​ദ്ധ​​​തി​​​യെ ഏ​​​താ​​​നും മാ​​​സ​​​ങ്ങ​​​ൾ പി​​​ന്നോ​​​ട്ട​​​ടി​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണ് ചെ​​​യ്ത​​​തെ​​​ന്നും പെ​​​ന്‍റ​​​ഗ​​​ണി​​​ന്‍റെ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗ​​​മാ​​​യ ഡി​​​ഫ​​​ൻ​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ പു​​​റ​​​ത്തു​​​വ​​​ന്നു.

ആ​​​ദ്യ​​​മി​​​റ​​​ങ്ങി​​​യ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ടാ​​​ത്ത ഈ ​​​വി​​​ല​​​യി​​​രു​​​ത്ത​​​ൽ യു​​​എ​​​സ് സെ​​​ൻ​​​ട്ര​​​ൽ ക​​​മാ​​​ൻ​​​ഡ് ന​​​ട​​​ത്തി​​​യ വി​​​ശ​​​ക​​​ല​​​ന​​​ത്തെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള​​​താ​​​ണെ​​​ന്ന് ക​​​രു​​​ത​​​പ്പെ​​​ടു​​​ന്നു. ആ​​​ക്ര​​​മ​​​ണം ഇ​​​റാ​​​ന്‍റെ ആ​​​ണ​​​വ​​​പ​​​ദ്ധ​​​തി​​​യെ ത​​​ക​​​ർ​​​ത്തു​​​വെ​​​ന്ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്ക് വി​​​രു​​​ദ്ധ​​​മാ​​​ണി​​​ത്.

എ​​​ന്നാ​​​ൽ ഇ​​​ത്ത​​​ര​​​മൊ​​​രു വി​​​ല​​​യി​​​രു​​​ത്ത​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും അ​​​തി​​​നോ​​​ടു യോ​​​ജി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് വൈ​​​റ്റ് ഹൗ​​​സ് പ്ര​​​സ് സെ​​​ക്ര​​​ട്ട​​​റി ക​​​രോ​​​ളി​​​ൻ ലീ​​​വി​​​റ്റ് സി​​​എ​​​ൻ​​​എ​​​ന്നി​​​നോ​​​ട് പ​​​റ​​​ഞ്ഞു. റി​​​പ്പോ​​​ർ​​​ട്ടി​​​ലെ ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ൾ തെ​​​റ്റാ​​​ണ്. ര​​​ഹ​​​സ്യ​​​രേ​​​ഖ​​​യാ​​​യി സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന ഇ​​​ത് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സി​​​ലെ ആ​​​രോ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്ക് ചോ​​​ർ​​​ത്തിക്കൊടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ്ര​​​സി​​​ഡ​​​ന്‍റി​​​നെ ക​​​രി​​​വാ​​​രി​​​ത്തേ​​​ക്കാ​​​നും ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ ധീ​​​ര​​​രാ​​​യ പൈ​​​ല​​​റ്റു​​​ക​​​ളെ ചെ​​​റു​​​താ​​​ക്കാ​​​നു​​​മു​​​ള്ള നീ​​​ക്ക​​​മാ​​​ണി​​​ത്. 30,000 പൗ​​​ണ്ടു​​​ള്ള പ​​​തി​​​നാ​​​ല് ബോം​​​ബു​​​ക​​​ൾ വ​​​ർ​​​ഷി​​​ച്ചാ​​​ൽ സ​​​ന്പൂ​​​ർ​​​ണ​​​നാ​​​ശ​​​മാ​​​ണു​​​ണ്ടാ​​​കു​​​ക​​​യെ​​​ന്ന് എ​​​ല്ലാ​​​വ​​​ർ​​​ക്കു​​​മ​​​റി​​​യാ​​​മെ​​​ന്നും അ​​​വ​​​ർ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വി​​​ജ​​​യ​​​ക​​​ര​​​മാ​​​യ സൈ​​​നി​​​കാ​​​ക്ര​​​മ​​​ണ​​​മാ​​​ണ് യു​​​എ​​​സ് ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് ട്രം​​​പ് സ്വ​​​ന്തം സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​മാ​​​യ ട്രൂ​​​ത്ത് സോ​​​ഷ്യ​​​ലി​​​ൽ കു​​​റി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്.

Latest News

Corehub Up